Latest Updates

  കൊച്ചി: കാക്കനാട് സ്‌കൂളിലെ ആറു വയസുകാരന് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. തൃക്കാക്കര എം.എ അബൂബക്കര്‍ മെമ്മോറിയല്‍ ഗവ.എല്‍പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് രോഗബാധിതന്‍. കുട്ടി നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച ഉച്ചയോടെ ശക്തമായ തലവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ കാക്കനാടിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. പിന്നീട് നടത്തിയ പരിശോധനയില്‍ മസ്തിഷ്‌ക ജ്വരം സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം, കളമശ്ശേരിയില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞ ദിവസം മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചിരുന്നു.

Get Newsletter

Advertisement

PREVIOUS Choice